ഉത്തര്‍പ്രദേശില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് 14 പേര് മരിച്ചു. ആഗ്ര-ലക്നൗ അതിവേഗപാതയില്‍ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു അപകടം. അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരുടെ നില ഗുരുതരമായതിനാല്‍ മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ബിഹാറിലെ മോത്തിഹാരിയില്നിന്നു ഡല്‍ഹിയിലേക്കു പോയ ബസാണ് അപകടത്തില്‍പ്പെട്ടത്.ഡബിള്‍ ഡെക്കര്‍ ബസ് ട്രക്കിനു പിന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റവരെ ഇറ്റാവയിലെ ആശുപത്രിയിലേക്കു മാറ്റി.