ബിഹാറില്‍ വാഹനാപകടം: 12 തീര്‍ഥാടകര്‍ കൊല്ലപ്പെട്ടു

ചൊവ്വ, 29 ജൂലൈ 2014 (11:11 IST)
ബിഹാറിലെ ഔറംഗബാദ്  ജില്ലയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ അഞ്ചു പേര്‍ സ്ത്രീകളാണ്. 22 പേര്‍ക്ക് പരുക്കേറ്റു. വഴിയരുകില്‍ ഉറങ്ങിക്കിടന്ന തീര്‍ഥാടന സംഘമാണ് അപകടത്തില്‍ പെട്ടത്. 
 
ന്യൂഡല്‍ഹി- കൊല്‍ക്കൊത്ത എന്‍എച്ച്2ല്‍ നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ തീര്‍ഥാടകരുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണം.
 
ഝാര്‍ഖണ്ഡിലെ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുംവഴി വിശ്രമിക്കുകയായിരുന്നു സംഘം. പരുക്കേറ്റവരെ മഗദ് മെഡിക്കല്‍ കോളജിലും സദര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
 
 

വെബ്ദുനിയ വായിക്കുക