ഡൽഹിയിൽ 108 ആശുപത്രി ജീവനക്കാരെ ക്വാറന്റൈൻ ചെയ്‌തു

അഭിറാം മനോഹർ
ശനി, 4 ഏപ്രില്‍ 2020 (19:56 IST)
ഡല്‍ഹിയില്‍ 108 ആശുപത്രി ജിവനക്കാരെ ക്വാറന്റൈന്‍ ചെയ്തു. ശ്രീ ഗംഗാ റാം ആശുപത്രിയിലെ ഡോക്ടര്‍മാരും നേഴ്‌സുമാരും ഉൾപ്പടെയുള്ള 108 ജീവനക്കാരെയാണ് ക്വാറന്റൈൻ ചെയ്‌തത്. കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ട രണ്ട് രോഗികളുമായി ഇവർ സമ്പർക്കത്തിലേർപ്പട്ടതിനെ തുടർന്നാണ് ക്വാറന്റൈൻ.
 
108 പേരില്‍ 85 പേരെ വീടുകളിലാണ് ക്വാറന്റൈന്‍ ചെയ്തിരിക്കുന്നത്. 23 പേരെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രണ്ടാമത്തെ പരിശോധനയിലാണ് രോഗികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.രാജ്യത്ത് 2902 പേര്‍ക്കാണ് നിലവില്‍ രോഗം ബാധിച്ചിരിക്കുന്നത്. അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ ബാധിതരെ ചികിത്സിച്ച ഡോക്‌ടർമാരും നിരീക്ഷണത്തിലാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article