തമിഴ്‌നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണം 485 ആയി,422 പേർക്കും വൈറസ് ബാധിച്ചത് ഒരേ സ്ഥലത്ത് നിന്ന്

അഭിറാം മനോഹർ

ശനി, 4 ഏപ്രില്‍ 2020 (19:22 IST)
തമിഴ്‌നാട്ടിൽ ഇന്ന് 74 പേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.ഇതിൽ 73 പേരും ഡല്‍ഹി നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ബീലാ രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 485 ആയി ഉയർന്നു. ഇതിൽ 422 പേർക്കും രോഗം ബാധിച്ചത് ഒരേ സ്ഥലത്ത് നിന്നാണെന്നും ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി.
 
രാജ്യത്താകെ ഇതുവരെ 2902 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ഇതിലേ 30 ശതമാനം പേരും നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.601 പേർക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍