അസമിൽ നാലുപേർക്കും പഞ്ചാബിൽ മൂന്ന് പേർക്കും പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിനിടെ നിസാമുദ്ദീനിൽ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 500ഓളം വിദേശ പ്രതിനിധികൾ ഒളിവിലാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കി. നിരീക്ഷണത്തിൽ കഴിയണം എന്ന നിർദേശം ലംഘിച്ച് ഇവർ ഒളിവിൽ പോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഡൽഹിയുടെ പല ഭാഗങ്ങളിലായി ഇവർ താമസിക്കുന്നതായാണ് പൊലീസിന്റെ നിഗമനം.