പ്രായം 35 കഴിഞ്ഞോ?, സൂക്ഷിച്ചോ, കാരണം പണി പോകാന്‍ സാധ്യതയുണ്ട്. കൊല്‍ക്കത്തയിലെ ഏതാണ്ട് 100 റേഡിയോ ജോക്കികള്‍ക്ക് പ്രായം കൂടിയത് കൊണ്ട് പണി പോയത്‍. 35 കഴിഞ്ഞ ഇവരെ കാരണം കൂടാതെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ഇവരില്‍ 85 ശതമാനം പേരും സ്‌ത്രീകളാണ്. ഇവരുടെ ശബ്‌ദം കൊള്ളാമെങ്കിലും ശബ്‌ദക്രമീകരണം ശരിയല്ലെന്ന് കാരണം പറഞ്ഞാണ് പിരിച്ചു വിടല്‍. 2013 ഡിസംബര്‍ മുതല്‍ ജോലി ചെയ്യുന്നവരാണ് ഇവരില്‍ പലരും. രണ്ട് എഫ് എം ചാനലുമായി ബന്ധപ്പെട്ട് റേഡിയോ ജോക്കികളുടെ പ്രായം സംബന്ധിച്ച ഇറക്കിയ പ്രത്യേക വിജ്‌ഞാപനമാണ് ഇതിന് കാരണം.
എഫ് എം സ്‌റ്റേഷനുകളുടെ തുടക്കം മുതല്‍ ജോലിചെയ്യുന്ന ഇവരില്‍ പലരും ശബ്‌ദാവതരണത്തിന് പുറമേ സൗണ്ട് ഡിസൈനിംഗ്, സ്‌ക്രിപ്‌റ്റ്, പ്രൊഡക്ഷന്‍ എന്നിവയെല്ലാം ചെയ്‌തിരുന്നു. അതേസമയം ശബ്‌ദത്തിന് മാത്രം പ്രാധാന്യം വരുന്ന റേഡിയോയില്‍ പ്രായ പരിധി മാനദണ്ഡമാക്കി നടപ്പാക്കിയിരിക്കുന്ന നടപടി വിവാദമായി കഴിഞ്ഞു.