ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും; രാജ്യത്ത് ആദ്യം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 27 ജനുവരി 2025 (10:24 IST)
ഉത്തരാഖണ്ഡില്‍ ഇന്ന് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും. യു സി സി പോര്‍ട്ടല്‍ ഇന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി ഉദ്ഘാടനം ചെയ്യും. വിവാഹം ഉള്‍പ്പെടെ രജിസ്റ്റര്‍ ചെയ്യാനുള്ള പോര്‍ട്ടലാണിത്. ഇതോടെ രാജ്യത്ത് ആദ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഉത്തരാഖണ്ഡ്. കഴിഞ്ഞവര്‍ഷമാണ് ഉത്തരാഖണ്ഡ് നിയമസഭയില്‍ യു സി സി ബില്‍ പാസാക്കിയത്. അതേസമയം ബിജെപി ലക്ഷ്യമിടുന്നത് വര്‍ഗീയ വിഭജനമാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 
 
അതേസമയം യുസിസിയില്‍ നിന്ന് ആദിവാസികളെയും പ്രത്യേക സമുദായങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിവാഹം, വിവാഹമോചനം, സ്വത്തവകാശം, പിന്തുടര്‍ച്ച അവകാശം തുടങ്ങിയവ എല്ലാവര്‍ക്കും ഒരുപോലെയാകും. സംസ്ഥാനത്ത് പുറത്തു താമസിക്കുന്നവരും നിയമത്തിന്റെ പരിധിയില്‍ വരും.
 
കൂടാതെ ലിവിങ് ടുഗതര്‍ ബന്ധത്തില്‍ തുടരുന്നവരും യുസിസി പോര്‍ട്ടലില്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടിവരും. നാളെ പ്രധാനമന്ത്രി സംസ്ഥാനത്ത് വരാനിരിക്കെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍