‘മാധ്യമ മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം‘

Webdunia
ഞായര്‍, 1 ജൂണ്‍ 2014 (16:17 IST)
മാധ്യമ മേഖലയിലും 100 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് വാര്‍ത്താവിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍. സ്വകാര്യ എഫ്എം റേഡിയോകള്‍ക്ക് വാര്‍ത്താ സംപ്രേഷണത്തിന് അനുമതി നല്‍കുന്ന കാര്യവും ആലോചിക്കുന്നതായും മന്ത്രി പറഞ്ഞു. 
 
നിലവില്‍ 26 ശതമാനമാണ് മാധ്യമ മേഖവലയിലെ വിദേശനിക്ഷേപം. എന്നാല്‍ വാര്‍ത്തായിതര,​ വിനോദ ചാനലുകളുടെ മേഖലയില്‍ നൂറു ശതമാനം വിദേശനിക്ഷേപം അനുവദിച്ചിട്ടുണ്ട്. 
 
അതേസമയം ഇക്കാര്ത്തില്‍ തിരക്കിട്ട് തീരുമാനം കൈക്കൊള്ളില്ലെന്ന് മന്ത്രി പറഞ്ഞു. വിശദമായ കൂടിയാലോചനങ്ങള്‍ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പണം നല്‍കി വാര്‍ത്ത നല്‍കുന്നതിനെ കുറിച്ച് അന്വേഷിക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. പെയ്ഡ് ന്യൂസുകള്‍ രണ്ടു തരത്തിലാണുള്ളത്; തെരഞ്ഞെടുപ്പ് സമയത്തുള്ളതും സ്വകാര്യ പത്ര മാധ്യമങ്ങളുമായി നേരിട്ടുള്ളതും. ഇതം സംബന്ധിച്ച് പരിശോധിക്കുന്നതിനായി നാളെ കമ്മിറ്റി യോഗം ചേരുമെന്നും ജാവഡേക്കര്‍ പറഞ്ഞു.