മോഡി സര്‍ക്കാരിനെ തനിക്ക് ഭയമില്ലെന്ന് പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. സര്‍ക്കാരിലല്ല കോടതിയിലാണ് തനിക്ക് വിശ്വാസമെന്നും മദനി പറഞ്ഞു. ജയിലില്‍നിന്നും പുറത്തിറങ്ങിയ മദനിയെ ബംഗ്ളൂരിലെ സൗഖ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയ്ക്കായി ഒരു മാസത്തേയ്ക്കാണ് മദനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജാമ്യ ഉപാധികളെലാം അനുസിരിക്കുമെന്നും നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജയിലിനു പുറത്തെത്തിയ മദനി വ്യക്തമാക്കി.