കോണ്‍ഗ്രസ് തൊട്ടുകൂടായ്‌മായുടേയും, ജാതി രാഷ്‌ട്രീയത്തിന്റെയും ആള്‍ക്കാരാണെന്നും താന്‍ ഷിബു ബേബിജോണുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ വിശദീകരണം തേടിയത് അതുകൊണ്ടാണെന്നും ബിജെപി പ്രധാനമന്ത്രി സ്‌ഥാനാര്‍ഥി നരേന്ദ്രമോഡി. നിലവാരം കുറഞ്ഞ രാഷ്‌ട്രീയം കളിക്കുകയാണെന്ന കോണ്‍ഗ്രസിന്റെ ആരോപണത്തിന് മറുപടിയായാണ് മോഡി തിരിച്ചടിച്ചത്.
തെരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാന്‍ ഒരു ദിനം മാത്രം ബാക്കി നില്‍ക്കേ പാട്നയിലായിരുന്നു മോഡിയുടെ പ്രതികരണം. ഷിബുവിന്റെ അനുഭവത്തിലൂടെ കോണ്‍ഗ്രസിന്റെ തൊട്ടുകൂടായ്‌മാ രാഷ്‌ട്രീയമാണ് പുറത്ത് വന്നിരിക്കുന്നതെന്നും മോഡി ആരോപിച്ചു. താനുമായി വേദി പങ്കിട്ടതിന് ലതാ മങ്കേഷ്‌ക്കറില്‍ നിന്നും ഭാരതരത്ന തിരിച്ചുവാങ്ങാന്‍ ആലോചിച്ചതും കോണ്‍ഗ്രസിന്റെ ഇതേ ഗൂഡാലോചനയാണ്. കോണ്‍ഗ്രസ് തൊട്ടു കൂടായ്‌മയുടേയും ജാതി രാഷ്‌ട്രീയത്തിന്റെയും പാര്‍ട്ടിയാണെന്നും മോഡി ആരോപിച്ചു.
ഉറപ്പായ പരാജയം കോണ്‍ഗ്രസിനെ വലയ്‌ക്കുകയാണെന്നും കോണ്‍ഗ്രസിന്റെ ജാതി രാഷ്‌ട്രീയം ഇതോടെ അവസാനിക്കുകയാണെന്നും മോഡി പറഞ്ഞു. നേരത്തേ താന്‍ പിന്നോക്കവിഭാഗക്കാരന്‍ ആയതിനാലാണ് കോണ്‍ഗ്രസ് അപമാനിക്കുന്നതെന്ന് മോഡി ആരോപിച്ചിരുന്നു. മെയ് 12 ന് നടക്കുന്ന അവസാന ഘട്ട തെരഞ്ഞെടുപ്പിലാണ് നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഉത്തര്‍പ്രദേശില്‍ മത്സരിക്കുന്നത്.