പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയേയും വിമര്‍ശിച്ച് മുന്‍ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. മോദി തരംഗം അവസാനിക്കുകയാണെന്നും നോട്ട് നിരോധനവും ജിഎസ്ടിയും ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ആഘാതമേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ഹിമാചല്‍ പ്രദേശില്‍ തന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി പ്രചരണം നടത്തുന്ന വേളയിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്.
നവംബര്‍ 9 ന് ആണ് ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ്. നോട്ട് നിരോധനവും ജിഎസ്ടിയും സാധാരണക്കാര്‍ക്ക് ആഘാതമായിരിക്കുകയാണ്. അതുകൊണ്ട് ജനങ്ങള്‍ അവരുടെ ദേഷ്യം അസംബ്ലി ഇലക്ഷനില്‍ പുറത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ബിജെപി കനത്ത തോല്‍വി ഏറ്റുവാങ്ങുമെന്നും ഉത്തരാഖണ്ഡില്‍ വിജയിച്ചതുപോലെ ഇവിഎം മാജിക്ക് ഇത്തവണ സഹായിക്കില്ലെന്നും ജനങ്ങള്‍ക്ക് മോദി സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.