‘മോദിക്ക് വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാം’- പരസ്യമായി വെല്ലുവിളിച്ച് മമതാ ബാനര്‍ജി

Webdunia
ശനി, 9 ഏപ്രില്‍ 2016 (11:50 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യമായി വെല്ലുവിളിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. മോദിക്ക് വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു മമതയുടെ പ്രതികരണം. അറസ്റ്റ് വരിക്കാന്‍ താന്‍ തയ്യാറാണ്. ആരുടെ മുമ്പിലും തല കുനിക്കാതെ പോരാടുമെന്നും മമത പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെ മമതയ്‌ക്കെതിരെ മോദി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മമത. 
 
സംസ്ഥാനത്തെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത യോഗങ്ങള്‍ നിരന്തരം ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് മോദി മമതയെ വിമര്‍ശിച്ചു. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്നു വീണപ്പോള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതിനു പകരം അനാവശ്യമായി മറ്റുള്ളവരെ കുറ്റപ്പെടുത്താനാണ് മമത ശ്രമിച്ചതെന്നും മോദി വിമര്‍ശിച്ചു. 

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം