‘ഡല്‍ഹി പെണ്‍കുട്ടിയുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണം‘: ശശി തരൂര്‍ വിവാദത്തില്‍

ബുധന്‍, 2 ജനുവരി 2013 (11:47 IST)
PRO
PRO
ഡല്‍ഹിയില്‍ ബസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തണമെന്ന് കേന്ദ്ര മാനവവിഭവശേഷി സഹമന്ത്രി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തരൂരിന്റെ ട്വീറ്റ് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്.

‘പെണ്‍കുട്ടിയുടെ പേര് രഹസ്യമാക്കി വെക്കുന്നതിലൂടെ ഏത് ലക്ഷ്യമാണ് സാധൂകരിക്കപ്പെടുകയെന്ന് വ്യക്തമാകുന്നില്ല. എന്തുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്താതിരിക്കുന്നു, വ്യക്തിത്വമുള്ള ഒരാളെന്ന നിലയില്‍ ആദരിക്കപ്പെടേണ്ടതല്ലേ? പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സമ്മതമാണെങ്കില്‍ അത് ചെയ്യണം' - തരൂര്‍ ട്വീറ്റ് ചെയ്തു.

അതേസമയം തരൂര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക