ആം ആദ്‌മി പാര്‍ട്ടിയുടെ പോസ്റ്ററില്‍ കിരണ്‍ ബേദിയുടെ ചിത്രം ഉപയോഗിച്ചത് വിവാദമാകുന്നു. തന്റെ അനുവാദമില്ലാതെയാണ് ആം ആദ്‌മി പാര്‍ട്ടി പോസ്റ്ററുകളില്‍ ചിത്രം പതിച്ചതെന്ന് കാണിച്ച് എ എ പിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് കിരണ്‍ ബേദി ഇപ്പോള്‍ .
അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്നുള്ളതാണ് പോസ്റ്റര്‍ . പോസ്റ്ററില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ അരവിന്ദ് കെജ്‌രിവാളിന്റെയും ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയുടെയും ചിത്രങ്ങള്‍ ഉണ്ട്. ഇതില്‍ , കെജ്‌രിവാളിന്റെ ചിത്രത്തിനു താഴെ സത്യസന്ധന്‍ എന്നും ബേദിയുടെ ചിത്രത്തിനു താഴെ അവസരവാദി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ ആണ് ബേദിയെ ചൊടിപ്പിച്ചത്.
നേരത്തെ ബി ജെ പി നേതാവ് ജഗദീഷ് മുഖിയും തന്റെ അനുവാദമില്ലാതെ പോസ്റ്ററുകളില്‍ ഉപയോഗിക്കുന്നുവെന്ന് കാട്ടി കെജ്‌രിവാളിന് നോട്ടീസ് അയച്ചിരുന്നു. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനു മുമ്പായിരുന്നു ഇത്.