പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെ വാര്‍ഡന്റെ ക്രൂരമര്‍ദ്ദനം. ശ്രീനഗറിലെ ഗുജ്ജര്‍ ആന്‍ഡ് ബേക്കര്‍വാള്‍ ഹോസ്റ്റലിലാണ് സംഭവം നടന്നത്.
ഹോസ്റ്റലിലെ മുറി വൃത്തിയാക്കിയില്ലെന്ന് ആരോപിച്ചായിരുന്നു ആറ് വിദ്യാര്‍ഥിനികളെ വാര്‍ഡനായ ശബ്നം ക്രൂരമായി മര്‍ദിച്ചത്. മര്‍ദ്ദനത്തിനിരയായ കുട്ടികള്‍ ശ്രീനഗറിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.
സംഭവം പുറത്തായതിനെ തുടര്‍ന്ന് വാര്‍ഡനായ ശബ്‌നത്തിനെതിരെ പൊലീസ് ക്രിമിനല്‍കുറ്റം ചുമത്തി കേസെടുത്തു. ഇവരെ വാര്‍ഡന്‍ സ്ഥാനത്തുനിന്നും നീക്കിയതായും അധികൃതര്‍ അറിയിച്ചു.