ആവശ്യമില്ലാതെ ഹോണ്‍ മുഴക്കി ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാരില്‍ നിന്നും വന്‍ പിഴ ഈടാക്കാന്‍ മഹാരാഷ്ട്രയില്‍ പുതിയ നിയമം വരുന്നു. 2,000 രൂപ പിഴയാടാക്കാനുള്ള നിയമമാണ് മഹാരാഷ്ട്ര നിയമസഭ പാസാക്കിയത്.
ഇത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് മഹാരാഷ്ട്ര അഡ്വ. ജനറല്‍ അഷുതോഷ് കുംഭകോണി ഹൈക്കോടതിയെ അറിയിച്ചു. ശബ്ദമലിനീകരണത്തിനെതിരായുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഗണേശോത്സവ്, നവരാത്രി ഉത്സവം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ ശബ്ദമലിനീകരണം വളരെ ഉയര്‍ന്ന തോതിലാണെന്ന് പരാതിക്കാര്‍ പറയുന്നു. ഇതുമായി സംബന്ധിച്ചാണ് ഇത്തരം നിയമം കൊണ്ടുവരുന്നത്. ഈ വിഷയത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു.