യഥാര്‍ത്ഥ ഇന്ത്യക്കാരാകണമെങ്കില് ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും മനോഭാവത്തില്‍ മാറ്റം വരണമെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു.കട്ജു തന്റെ ബ്ലോഗിലെ ഒരു കുറിപ്പിലൂടെയാണ് പരാമര്‍ശം നടത്തിയത്.
പട്ടിക ജാതി വിഭാഗത്തെ താഴ്ന്ന ജാതിക്കാരായി കാണുന്ന സമീപനത്തില്‍ മാറ്റം വരണം.ജാതിയിലെ ഉയര്‍ച്ച താഴ്ച നോക്കാതെ ഹിന്ദുക്കളുടെയിടയില്‍ വിവാഹം നടന്നാലെ അവര്‍ യഥാര്‍ത്ഥ ഇന്ത്യക്കാരാകൂ ഇതേ രീതി മുസ്ലീമുകളും പിന്തുടരണം കട്ജു പറഞ്ഞു.
സ്ത്രീകള്‍ താഴേക്കിടയിലാണെന്നു പറയുന്ന ശരിഅത്ത് നിയമം റദ്ദാക്കാന്‍ മുസ്ലിംകള് തയ്യാറായാലെ അവര്‍ യഥാര്‍ത്ഥ ഇന്ത്യക്കാര്‍ ആകൂ കട്ജു കൂട്ടിചേര്‍ത്തു.