‘എയ്ഡ്സിനെ പ്രതിരോധിക്കന്‍ ഉറ വേണ്ട, വേണ്ടത് സദാചാരം‘

ബുധന്‍, 25 ജൂണ്‍ 2014 (16:40 IST)
കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹര്‍ഷ വര്‍ധന്റെ എയ്ഡ്സിനെ പ്രതിരോധിക്കന്‍ ഉറയല്ല സദാചാര ബോധമാണ് വേണ്ടതെന്നുള്ള പ്രസ്താവന വിവാദമാകുന്നു. ദി ന്യൂയോര്‍ക്ക് ടയിംസിനനുവദിച്ച അഭിമുഖത്തിലാണ്  മന്ത്രി വിവാദ പ്രസ്താവനകള്‍ നടത്തിയത് 
 
സാദാചാരം പാലിച്ച് വേണം എയ്ഡ്‌സിനെ അകറ്റാന്‍ അല്ലാതെ ഉറ ഉപയോഗിച്ചല്ല. ഉറയുണ്ടല്ലോ എന്ന് കരുതി എന്തുമാകാം എന്ന് ആളുകള്‍ക്ക് തോന്നരുത് ഹര്‍ഷവര്‍ദ്ദന്‍ പറയുന്നു. 
 
ഭാര്യ-ഭര്‍തൃ ബന്ധത്തിലൂന്നിയ ലൈംഗികബന്ധ‌മാണ് ഇന്ത്യന്‍ സംസ്കാരമെന്നും ഇതിനെ  പ്രോത്സാഹിപ്പിക്കുന്നതിലൂടെ നിരവധി ജീവിത ശൈലി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും മന്ത്രി പറഞ്ഞു
 
നാഷണല്‍ എയ്ഡ്സ് കണ്‍‌ട്രോള്‍  ഓര്‍ഗനൈസേഷന് ഗര്‍ഭനിരോധന ഉറകളുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങളും മറ്റും കുറയ്ക്കാന്‍ അദ്ദേഹം മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.
 
എന്നാല്‍ സദാ‍ചാരം, സംസ്കാരം തുടങ്ങിയ വ്യക്തതയില്ലാത്ത സന്ദേശങ്ങള്‍ നല്‍കി എയ്ഡ്സിനെ പ്രതിരോധിക്കന്‍ സാധിക്കില്ലെന്നും ഇത്തരം ആശയങ്ങള്‍ മുന്‍പ് നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതാണെന്നും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. മുന്‍പ് എയ്ഡ്സ് രോഗികളുടെ എണ്ണം കുറവായിരുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഒഡീഷ, യു പി തുടങ്ങിയ സംസ്ഥാനങ്ങളില്‍ എയ്ഡ്സ് രോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിവാദ പ്രസ്താവന.
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക