ഹണിപ്രീതിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി

Webdunia
ബുധന്‍, 27 സെപ്‌റ്റംബര്‍ 2017 (10:43 IST)
പീഡനക്കേസില്‍ അറസ്റ്റിലായ ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് സിങ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ഹണിപ്രീത് ദയ അര്‍ഹിക്കുന്നില്ലെന്നും അറസ്റ്റ് ഒഴിവാക്കാനാവില്ലെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
 
ഹണിപ്രീത് സിങ് ഡല്‍ഹി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ഗുര്‍മീതിന്റെ അറസ്റ്റിനെത്തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്നാണ് ഹണിപ്രീത് ജാമ്യം തേടിയത്. അക്രമസംഭവങ്ങള്‍ക്ക് ശേഷം ഒളിവില്‍ പോയ ഹണിപ്രീതിനായി പൊലീസ് തെരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. 
 
ഇതേത്തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസും ഇവര്‍ക്കെതിരെ പുറപ്പെടുവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഇവര്‍ കോടതിയെ സമീപിച്ചത്. ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ചൊവ്വാഴ്ച ആക്ടിങ്ങ് ചീഫ് ജസ്റ്റിസ് ഗിത മിത്തല്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article