സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്ത ബിസ്ക്കറ്റ് കഴിച്ച സ്കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യ് വിഷബാധയേറ്റു

Webdunia
വെള്ളി, 16 ഓഗസ്റ്റ് 2013 (10:07 IST)
PRO
സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്ത ബിസ്ക്കറ്റ് കഴിച്ച സ്കൂള്‍ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ അവിഗര്‍ ജില്ലയിലെ സ്കൂളിലാണ് സംഭവം നടന്നത്.

ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. പത്ത് വയസ്സില്‍ താളെഴയുള്ള കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിക്കഴിഞ്ഞ് കുട്ടികള്‍ക്ക് ബിസ്‌ക്കറ്റ് വിതരണം ചെയ്യുകയായിരുന്നു. ബിസ്‌ക്കറ്റ് കഴിച്ച കുട്ടികള്‍ക്ക് കഠിനമായ വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ വിതരണം ചെയ്ത് ബിസ്‌ക്കറ്റ് കാലപ്പഴക്കം ചെന്നതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.