സ്വവര്‍ഗാനുരാഗം നിയമവിരുദ്ധമാക്കിയ വിധി നിരാശപ്പെടുത്തുന്നതാണെന്ന് യുപിഎ അദ്ധ്യക്ഷ സോണിയ ഗാന്ധി. നടപടിക്കെതിരെ പാര്‍ലമെന്റ് ഉചിതമായ തീരുമാനമെടുക്കണമെന്നും അവര്‍ വ്യക്‌തമാക്കി. ഇന്നലെ സ്വവര്‍ഗരതി നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചിരുന്നു.
വിധിക്കെതിരേ വിവിധ കോണുകളില്‍ നിന്നും വ്യത്യസ്‌തമായ പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. 1960 ന് മുന്‍പുള്ള കാലഘട്ടത്തിലേയ്‌ക്ക് ജനങ്ങളെ കൊണ്ടുപോകുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്രമന്ത്രി പി ചിദംബരം പറഞ്ഞു.
സുപ്രീംകോടതി എല്ലാ വിഭാഗം ജനങ്ങളുടെയും ഒരുപോലെ കാണണം. പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് കപില്‍ സിബല്‍ വ്യക്‌തമാക്കി. അതിനിടയില്‍ സ്വവര്‍ഗാനുരാഗം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിയമപരമായ നീക്കം തുടങ്ങിയിട്ടുണ്ട്. ഇതിനായി നിയമ മന്ത്രാലയം അറ്റോര്‍ണി ജനറലിന്റെ ഉപദേശം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.