മാധ്യമങ്ങളില്‍ അഴിമതിയുടെ പിടിയിലാണെന്ന് കേന്ദ്ര ഐടി മന്ത്രി കപില്‍ സിബല്‍. യുപിഎ ഗവണ്മെന്റിന്റെ അഴിമതി വാര്‍ത്തയെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് കബില്‍ സിബല്‍ മാധ്യമങ്ങള്‍ അഴിമതിയുടെ പിടിയിലാണെന്ന് പറഞ്ഞത്.
‘നിങ്ങള്‍ക്ക് നിങ്ങളുടെ സ്ഥാപനങ്ങളിലെ അഴിമതി നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല. ആദ്യം നിങ്ങളുടെ തൊഴിലിടങ്ങളിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കൂ‘- സിബല്‍ പറഞ്ഞു.
രാജ്യത്തെ മാധ്യമങ്ങള്‍ അഴിമതിയുടെ പിടിയിലാണെന്നും അത് തടയാന്‍ യാതൊന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആസ്ഥാനത്ത് പത്രസമ്മേളനം നടത്തവേയാണ് കപില്‍ സിബല്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ തിരിഞ്ഞത്.
യുപിഎ ഗവണ്മെന്റിനെ ഉലയ്ക്കുന്ന പവന് കുമാര്‍ ബന്‍സാല്‍ അഴിമതി ആരോപണത്തെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ കൂടിയപ്പോഴാണ് കപില്‍ സിബല്‍ ഇങ്ങനെ പ്രതികരിച്ചത്.