സോഷ്യല്‍ വെബ്സൈറ്റ് കേസുകളിലെ അറസ്റ്റിന് ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ അനുമതി വേണം: സുപ്രീംകോടതി

Webdunia
വ്യാഴം, 16 മെയ് 2013 (17:10 IST)
PRO
PRO
സോഷ്യല്‍ വെബ്സൈറ്റുകളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ അറസ്റ്റു ചെയ്യുന്നതിന് ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നു സുപ്രീംകോടതി. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും പാലിക്കണമെന്നു കോടതി പറഞ്ഞു. ജസ്റ്റിസുമാരായ ബിഎസ്‌ ചൗഹാന്‍, ദീപക്ക്‌ മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി കെ റോസയ്യ, കോണ്‍ഗ്രസ്‌ എം എല്‍ എ കൃഷ്ണമോഹന്‍ എന്നിവര്‍ക്കെതിരെ ഫേസ്‌ ബുക്കില്‍ പരാമര്‍ശങ്ങള്‍ നടത്തിയ മനുഷ്യാവകാശപ്രവര്‍ത്തകയെ അറസ്റ്റ്‌ ചെയ്‌തതുമായി ബന്ധപ്പെട്ട കേസിലാണു സുപ്രീംകോടതി വിധി.