കേന്ദ്രസര്‍ക്കാര്‍ ഒന്നിന് പിറകെ ഒന്നായി കുരുക്കുകള്‍ മുറുക്കുകയാണെന്ന ആരോപണത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു. നോട്ട് നിരോധനത്തിന് പിന്നാലെ, ബീഫ് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ, അലങ്കാര മല്‍സ്യനിരോധനത്തിന് പിന്നാലെ, സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം കൊണ്ടുവരികയാണ്.
സോഷ്യല്‍ മീഡിയക്ക് നിയന്ത്രണം കൊണ്ടുവരുന്നതിന്റെ ഭാഗമായി പ്രത്യേക സോഷ്യല്‍ മീഡിയ നയം രൂപീകരിക്കാനുള്ള നീക്കം അന്തിമ ഘട്ടത്തിലാണ്. ദേശ വിരുദ്ധ പ്രചാരണം തടയുക എന്ന ലക്ഷ്യത്തോടെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഈ നീക്കത്തിന് ഒരുങ്ങുന്നത്.
എന്നാല്‍ ഇത്തരം ചടങ്ങളും നയങ്ങളും സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരുടെ വായ അടപ്പിക്കാനുള്ള ശ്രമമാണോ എന്ന ആശങ്ക ഉയരുന്നുണ്ട്. രാജ്യവ്യാപക പ്രതിഷേധത്തിന് സാധ്യതയുള്ള തീരുമാനത്തിനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരുങ്ങുന്നത്.