സോണിയയുടെ ‘സുരക്ഷാ ഉദ്യോഗസ്ഥന്‍‘ അറസ്റ്റില്‍!

തിങ്കള്‍, 28 ജനുവരി 2013 (13:25 IST)
PRO
PRO
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫിസര്‍ ചമഞ്ഞ് തട്ടിപ്പ് നടത്തുന്നയാളെ വിജിലന്‍സ് സംഘം പിടികൂടി. സൂരജ് റാണ എന്ന് പേരുള്ളയാളാണ് ഹരിയാനയില്‍ അറസ്റ്റിലായത്. യമുനാ നഗര്‍ സ്വദേശിയായ ഇയാള്‍ ട്രക്ക് ഡ്രൈവര്‍ ആയിരുന്നു എന്നാണ് വിവരം.

താന്‍ സിബിഐ ഡിഐജി ആണെന്നും സോണിയയുടെ സുരക്ഷയാണ് തന്റെ ചുമതലയെന്നും പറഞ്ഞാണ് ഇയാള്‍ ആളുകളെ പരിചയപ്പെടുന്നത്. സോണിയയുടെ വിശ്വസ്തന്‍ ആണെന്ന് പറഞ്ഞാണ് തട്ടിപ്പിലേക്ക് കടക്കുക.

ഒരു ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍ ഇടനിലക്കാരനായി സൂരജ് റാണപ്രവര്‍ത്തിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആണ് ഇയാള്‍ ഇപ്പോള്‍ അറസ്റ്റിലായത്. ഇയാളുടെ തട്ടിപ്പിന് ഇരകളായവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.

വെബ്ദുനിയ വായിക്കുക