സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി

Webdunia
ശനി, 7 ഡിസം‌ബര്‍ 2013 (10:51 IST)
PTI
മണിപ്പൂരിലെ ഇന്തോ- മ്യാന്‍മര്‍ അതിര്‍ത്തിയില്‍ സൈനികരും തീവ്രവാദികളും ഏറ്റുമുട്ടി.
ഉഖ്‌റുല്‍ ജില്ലയിലാണ് വെടിവെയ്പുണ്ടായത്.

ആളപായൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. കാംജോങ് ഗ്രാമത്തില്‍ പെട്രോളിങ് നടത്തിയ അസം റൈഫിള്‍സിന്റെ 44മത് ബറ്റാലിയന് നേരെ തീവ്രവാദികള്‍ ആദ്യം വെടിയുതിര്‍ത്തു. സൈന്യം തിരിച്ചടിച്ചു. വെടിവെയ്പ് മണിക്കൂറുകളോളം നീണ്ടുനിന്നു.