സുപ്രീംകോടതിക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി ഡല്‍ഹി പൊലീസ്. രഹസ്യാന്വേഷണ വിഭാഗമാണ് മുന്നറിയിപ്പ് നല്‍കിയത്. ഇതേത്തുടര്‍ന്ന് കോടതിക്കകത്തും പുറത്തും വ്യാപകമായ പരിശോധന നടന്നു.
കോടതിയുടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എല്ലാ ഗേറ്റുകളിലും വാഹന പരിശോധന കര്‍ശനമാക്കി. കോടതി പരിസരത്ത് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതി അഫ്സല്‍ ഗുരുവിന്റെ വധശിക്ഷ നടപ്പാക്കിയതോടെയാണ് ഭീകരര്‍ സുപ്രീംകോടതി നോട്ടമിട്ടതെന്നാണ് വിവരം.