പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‍റെ ആരോഗ്യനില കാര്യമായ പുരോഗതിയുണ്ടെന്ന് ഓള്‍ ഇന്ത്യ മെഡിക്കന്‍ ഇസ്റ്റിറ്റൂട്ടില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച രാവിലെ വെന്‍റിലേറ്റര്‍ മാറ്റുകയും ദ്രവരൂപത്തിലുള്ള ഭക്ഷണം കൊടുത്തു തുടങ്ങുകയും ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രിക്ക് രാവിലെ ചായയും പിന്നീട് ദ്രവരൂപത്തിലുള്ള ഭക്ഷണവും നല്‍കിയതായി ശനിയാഴ്ച രാത്രി മുഴുവന്‍ സിംഗിനൊപ്പമുണ്ടായിരുന്ന ഡോ. വിജയ് ഡിസില്‍വ പറഞ്ഞു.
വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയത് സിംഗ് വളരെ പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കുന്നതിന്‍റെ സൂചനയാണ്. കുടുംബാംഗങ്ങളോടും പരിചരിച്ച ഡോക്ടര്‍മാരോടും പ്രധാനമന്ത്രി സംസാരിക്കുകയും ചെയ്തു എന്ന് ശസ്ത്രക്രിയാസംഘത്തെ നയിച്ച ഡോ.രമാകാന്ത് പാണ്ഡ പറഞ്ഞു.
തന്‍റെ പരിചരണത്തില്‍ സന്തുഷ്ടി രേഖപ്പെടുത്തിയ സിംഗ് മറ്റ് രോഗികളെയും ഡോക്ടര്‍മാര്‍ ഇതേ ശുഷ്കാന്തിയോടെ പരിചരിക്കണമെന്ന് ആവശ്യപ്പെട്ടു. സിംഗ് സന്തോഷവാനാണെന്നും ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സിംഗിന്‍റെ രക്ത സമ്മര്‍ദ്ദം, നാഡിമിടിപ്പ് എന്നിവയും ശ്വാസകോശ സമ്മര്‍ദ്ദവും നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഓപ്പറേഷനു ശേഷം രക്തമൊലിപ്പ് ഇല്ല എന്നും ഡോ. രമാകാന്ത് പാണ്ഡ പറഞ്ഞു. പ്രധാനമന്ത്രിക്ക് മൂന്ന് ദിവസം സിസിയുവില്‍ കിടക്കേണ്ടി വരും. പിന്നീട് ഒരാഴ്ചയോളം ആശുപത്രിയിലെ പരിചരണവും ആവശ്യമാണ്.