പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയില്‍ നടത്തുന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ സ്വാഗതാര്‍ഹമെന്ന് ഇന്ത്യ സന്ദര്‍ശിക്കുന്ന ഫ്രഞ്ച് വിദേശകാര്യമന്ത്രി ലൌറന്റ് ഫാബിയസ്. പ്രതിരോധം, വ്യാപാരം, നിക്ഷേപം എന്നീ മേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കും. നഗരവികസനം, ടൂറിസം, പ്രതിരോധം എന്നീ മേഖലകളില്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് മോഡിയെ ഫ്രാന്‍സിലേക്കു ക്ഷണിച്ചതായും അദ്ദേഹം വ്യക്തമായി. എന്നാല്‍, റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ടുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു ഫ്രഞ്ച് വിദേശകാര്യമന്ത്രി മറുപടി നല്‍കിയില്ല. പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്ലി, വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും ചര്‍ച്ച നടത്തി.