സാങ്മയെ ബിജെപി കൈയൊഴിഞ്ഞു!

Webdunia
ബുധന്‍, 25 ജൂലൈ 2012 (18:23 IST)
PTI
PTI
പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് നിയമനടപടികളുമായി മുന്നോട്ട് പോകില്ലെന്ന് ബിജെപി. രാജ്യത്തിന്റെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുമതലയേറ്റ പ്രണബിനെ അംഗീകരിക്കുന്നതായും ബിജെപി വ്യക്തമാക്കി.

പ്രണബിന്റെ വിജയം ചോദ്യം ചെയ്ത് കേസിന് പോകുമെന്നും വേണ്ടിവന്നാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും എന്‍ഡിഎ പിന്തുണയോടെ എതിര്‍ സ്ഥാനാര്‍ഥിയായ മത്സരിച്ച പി എ സാങ്മ പറഞ്ഞിരുന്നു. എന്നാല്‍ സാങ്മയ്ക്കൊപ്പം നിയമനടപടികളിലേക്ക് കടക്കില്ലെന്നാ‍ണ് ബിജെപി ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്. സാങ്മയ്ക്ക് വേണമെങ്കില്‍ സ്വന്തം നിലയ്ക്ക് നിയമനടപടികള്‍ തുടരാം എന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി വ്യക്തമാക്കി.

രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുമ്പോള്‍ പ്രണബ് പ്രതിഫലം പറ്റുന്ന പദവികള്‍ വഹിച്ചിരുന്നു എന്നാണ് സാങ്മ ആരോപിക്കുന്നത്. പ്രണബ് ഹാജരാക്കിയ രാജിക്കത്തിലെ ഒപ്പ് വ്യാജമാണെന്നും സാങ്മ പറയുന്നു.