സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി മുംബൈയില്‍ ഇറക്കി

ബുധന്‍, 17 ജൂലൈ 2013 (20:36 IST)
PRO
PRO
ഷാര്‍ജയില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്ന എയര്‍ ഇന്ത്യ വിമാനം സാങ്കേതിക തകരാര്‍ മൂലം അടിയന്തിരമായി മുംബൈയില്‍ ഇറക്കി. എയര്‍ ഇന്ത്യയുടെ എഐ 934 വിമാനമാണ് മുംബൈയില്‍ ഇറക്കിയത്. ഹൈഡ്രോളിക് സംവിധാനത്തില്‍ തകരാര്‍ നേരിട്ടതിനെ തുടര്‍ന്നാണ് അടിയന്തിര ലാന്‍ഡിംഗ് വേണ്ടി വന്നത്.

വിമാനം ഇറക്കുന്നതിന് മുന്നോടിയായി മുംബൈ വിമാനത്താവളത്തില്‍ നല്‍കിയിരുന്ന ജാഗ്രതാ നിര്‍ദ്ദേശം അധികൃതര്‍ പിന്‍വലിച്ചു. വിമാനത്തിലുണ്ടായിരുന്ന 135 യാത്രക്കാരും സുരക്ഷിതരാണ്.

വെബ്ദുനിയ വായിക്കുക