സല്‍മാന് ഇനി 50 കോടി പ്രഭ!

Webdunia
ശനി, 30 ജൂലൈ 2011 (12:28 IST)
PRO
PRO
പണക്കൊഴുപ്പില്‍ ബോക്സോഫീസിനെ തന്നെ നിയന്ത്രിക്കുന്ന ആമീര്‍ഖാനും ഷാരൂഖ് ഖാനും അരങ്ങുവാഴുമ്പോള്‍ സല്‍മാന്‍ ഖാന് എങ്ങിനെ പിന്നിലാവാന്‍ കഴിയും? തന്റെ ദബാങ്ങ്, റെഡി എന്നീ പടങ്ങളുടെ ത്രസിപ്പിക്കുന്ന വിജയങ്ങള്‍ക്ക് ശേഷം അടുത്ത പ്രോജക്റ്റിന് 50 കോടി രൂപ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുകയാണ് സല്‍മാന്‍.

സല്‍മാന്റെ ഇതുവരെയുള്ള പ്രതിഫലം 40 കോടി രൂപയായിരുന്നു. ഒറ്റയടിക്കാണ് പ്രതിഫലം 50 കോടിയായി ഉയര്‍ത്തിയത്. സല്‍മാന്‍ പ്രതിഫലം ഉയര്‍ത്തിയ കാര്യം മാത്രമല്ല ബോളിവുഡില്‍ സംസാരവിഷയം, അദ്ദേഹം അഭിനയിക്കുന്ന സിനിമകളുടെ സംവിധായകര്‍ ആരായിരിക്കണമെന്ന് വരെ ഇപ്പോള്‍ സ്വയം നിശ്ചയിച്ചു തുടങ്ങിയിരിക്കുന്നു. ഇതിലൂടെ ബോക്സോഫീസിനെത്തന്നെ കൈവെള്ളയില്‍ അമ്മാനമാടാന്‍ കഴിവുള്ള നടനായി സല്‍മാനും മാറിക്കഴിഞ്ഞു.

പ്രതിഫല വര്‍ദ്ധനയ്ക്കു ശേഷവും ഖാന് വിശ്രമമൊന്നുമില്ല. രണ്ട് നിര്‍മ്മതാക്കളുമായി അടുത്തിടെ സല്‍മാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു.