സബ്സിഡി നേരിട്ട് പണമായി നല്‍കുന്ന പദ്ധതി കേരളത്തിലെ ഒന്‍പത് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. കേന്ദ്രമന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളെയാണ് പദ്ധതിയില്‍ പുതുതായി ഉള്‍പ്പെടുത്തിയത്.
വയനാട്, പത്തനംതിട്ട ജില്ലകളില്‍ പദ്ധതി നേരത്തെ നടപ്പാക്കിയിരുന്നു. പദ്ധതി നടപ്പാക്കുന്നതിന് ഏറെ വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്നും ഫലപ്രദമായി നടപ്പിലാക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പാചകവാതക സബ്സിഡിയും ഉപഭോക്താക്കള്‍ക്ക് പണമായി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ജൂലൈ 1 മുതലാണ് പദ്ധതി പ്രാബല്യത്തില്‍ വരിക.