ഒട്ടേറെ രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം സദാനന്ദ ഗൌഡ രാജിവച്ചു. രാജ്ഭവനിലെത്തിയ ഗൌഡ ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജിന് രാജിക്കത്ത് കൈമാറി. പുതിയ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍ക്ക് ഗൌഡ ആശംസകള്‍ നേര്‍ന്നു.
രാജിക്ക് മുമ്പ് ഗൌഡയുടെ വസതിക്ക് സമീപം നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഗൌഡ രാജി സമര്‍പ്പിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ അനുനായികള്‍ ശ്രമിക്കുകയായിരുന്നു. അവര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തു. ഒടുവില്‍ പൊലീസ് ബലപ്രയോഗം നടത്തിയാണ് ഇവരെ നീക്കം ചെയ്തത്.
മുന്‍ മുഖ്യമന്ത്രി ബി എസ് യദ്യൂരപ്പയുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഗൌഡയുടെ രാജി. പുതിയ മന്ത്രിസഭ രൂപീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ജഗദീഷ് ഷെട്ടാര്‍ ഇന്ന് ഗവര്‍ണറെ കാണും. അദ്ദേഹം വ്യാഴാഴ്ച മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും.