ബോളിവുഡിലെ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. സണ്ണിയുടെ കേരള സന്ദര്‍ശനം ആരാധകരുടെ എണ്ണം കൂട്ടാന്‍ കാരണമായെന്ന വാര്‍ത്തകള്‍ വന്നിരുന്നു. വിവാദങ്ങളുടെ നായികയായ സണ്ണി ഇപ്പോള്‍ പുതിയ പ്രശ്നത്തില്‍ കുടുങ്ങിയിരിക്കുകയാണ്.
പ്രശ്നം എന്താണെന്നല്ലേ? ഗര്‍ഭനിരോധന ഉറയുമായി ബന്ധപ്പെട്ടാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. ഗര്‍ഭനിരോധന ഉറ നിര്‍മാതാക്കളായ മാന്‍ഫോഴ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് സണ്ണി ലിയോണ്‍. മാന്‍ഫോഴ്സിന്റെ പുതിയ പരസ്യമാണ് വിവാദത്തിന് കാരണം. പരസ്യത്തില്‍ അഭിനയിക്കുന്നത് സണ്ണി തന്നെയാണ്.
പരസ്യം വിവാദമാകാന്‍ കാരണം അതിനെ ചിത്രങ്ങള്‍ ഒന്നുമല്ല. പരസ്യം നവരാത്രിയുമായി ബന്ധപ്പെട്ടതാണ്. നവരാത്രി ആഘോഷങ്ങള്‍ സുരക്ഷിതമാക്കാനാണെത്രേ മാന്‍ഫോഴ്‌സ് കോണ്ടം. ഗുജറാത്തില്‍ ഉടനീളം മാന്‍ഫോഴ്‌സിന്റെ നവരാത്രി സ്‌പെഷല്‍ എഡിഷന്‍ പരസ്യബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയതോടെ പ്രശ്നം വിവദമാകുകയായിരുന്നു. സണ്ണിക്കെതിരെ ഹൈന്ദവ സംഘടനയായ യുവവാഹിനിയാണ് രംഗത്തെത്തിയിരിക്കുന്നത്.