മഹാരാഷ്‌ട്രയിലെ ഷിര്‍ദിയിലെ സായിബാബ ക്ഷേത്രത്തിനു സ്വര്‍ണമടക്കം 50,53,17,473 രൂപയുടെ ആഭരണങ്ങള്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം 600 കോടിയിലേറെ രൂപയുടെ സ്‌ഥിരനിക്ഷേപമുണ്ട്. സായിബാബ ട്രസ്‌റ്റ് അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണു ക്ഷേത്രത്തിന്റെ ആസ്‌തി വിവരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ക്ഷേത്രകാര്യങ്ങള്‍ സുഗമമായി നടത്തുന്നതിനായി 2004 ല്‍ മഹാരാഷ്‌ട്ര സര്‍ക്കാര്‍ രൂപീകരിച്ചതാണ് സായിബാബ ട്രസ്‌റ്റ്. ഒരു വര്‍ഷം കൊണ്ട് ആഭരണങ്ങളുടെ ആസ്‌തിയില്‍ 11 കോടിയിലേറെ രൂപയുടെ വര്‍ധനയാണുണ്ടായത്. 2011 മാര്‍ച്ച് 31 ലെ കണക്കനുസരിച്ചു ക്ഷേത്രത്തിന് 39 കോടിയുടെ ആഭരണങ്ങളാണുണ്ടായിരുന്നത്.
കിസാന്‍ വികാസ് പത്രയിലും വിവിധ ദേശസാല്‍കൃത ബാങ്കുകളിലുമാണ് ക്ഷേത്രത്തിന്റെ നിക്ഷേപം. കെ.വി.പിയിലെ നിക്ഷേപം മുന്‍വര്‍ഷത്തേ അപേക്ഷിച്ച് 20 കോടിയിലേറെ രൂപ വര്‍ധിപ്പിച്ചപ്പോള്‍ ബാങ്ക് നിക്ഷേപത്തില്‍ നൂറുകോടിയിലേറെ വര്‍ധനയുണ്ടായി. 17 കോടി രൂപയുടെ മൂല്യമുള്ള വിദേശനാണ്യവും ട്രസ്‌റ്റിന്റെ പക്കലുണ്ട്. വര്‍ഷത്തില്‍ 76 കോടിയോളം രൂപ വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നുണ്ട്.