ഇന്ത്യ-പാകിസ്‌ഥാന്‍ വ്യവസായ സംരംഭക സമ്മേളനത്തില്‍ ശശി തരൂര്‍ സംഘാടകരെ ഞെട്ടിപ്പിച്ചു. ഇസ്ലാമബാദിലെ ജിന്ന ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിര്‍ത്തിയില്‍ പ്രകോപനമില്ലാതെ പാകിസ്‌ഥാന്‍ നടത്തുന്ന വെടിനിര്‍ത്തല്‍ ലംഘനത്തെ ശക്‌തമായ ഭാഷയില്‍ അപലപിക്കുകയും തുടര്‍ന്ന് പാക് ഭരണകൂടത്തെ വിമര്‍ശിക്കുകയും ചെയ്‌തതോടെ പാക് അധികൃതര്‍ തരുരിന്റെ പ്രസംഗം തടസപ്പെടുത്തി.
സിംല കരാറിന്റെ അടിസ്‌ഥാനത്തില്‍ കശ്‌മീര്‍ വിഷയമുള്‍പ്പെടെ പാകിസ്‌ഥാനുമായുളള എല്ലാ പ്രശ്‌ങ്ങളും പരിഹരിക്കാന്‍ ഇന്ത്യ പ്രതിജ്‌ഞാബദ്ധമാണ്. എന്നാല്‍, ഭീകരതയില്ലാത്ത ഒരു അന്തരീക്ഷം ഇതിന് ആവശ്യമാണ്.
മുംബൈ ആക്രമണവും അടുത്തകാലത്ത് നിയന്ത്രണരേഖയില്‍ നടക്കുന്ന വെടിവയ്‌പും സൂചിപ്പിക്കുന്നത് സിവിലിയന്‍ ഭരണകൂടത്തിന് സൈന്യത്തിനു മേല്‍ നിയന്ത്രണമില്ലെന്നാണ്. പിന്നീട് നിക്ഷേപത്തെ കുറിച്ചു പറഞ്ഞ തരൂര്‍ പക്ഷേ വീണ്ടും അതിര്‍ത്തി പ്രശ്‌നം എടുത്തിട്ടു. വെടിവയ്‌പില്‍ പാകിസ്‌ഥാന് ബന്ധമില്ലെന്ന് പറയുന്നത് ഇന്ത്യ അംഗീകരിക്കുന്നില്ല എന്ന് തരൂര്‍ പറഞ്ഞതിനു തൊട്ടുപിന്നാലെ പാക് അധികൃതര്‍ തരൂരിന്റെ പ്രസംഗം തടസ്സപ്പെടുത്തി.