മധ്യപ്രദേശിലാണ് സംഭവം. നാലു സീറ്റുകള്‍ ഉള്ള വിമാനമാണ് അടിയന്തരമായി ദേശീയ പാത 69ല്‍ ഇറക്കിയത്. ചൊവ്വാഴ്ച രാവിലെ ബെതുല്‍-നാഗ്പൂര്‍ ദേശീയ പാതയിലായിരുന്നു സംഭവം. സെസ്ന വിഭാഗത്തില്‍പ്പെട്ട ചെറുവിമാനമാണ് കനത്ത കാറ്റിനെ തുടര്‍ന്ന് റോഡില്‍ ഇറക്കിയത്.
വിദേശ ഇന്ത്യക്കാരനായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. തന്റെ ഫാക്ടറിയുടെ സമീപം ഇറക്കേണ്ട വിമാനം ഹൈവേ അധികൃതരുടെ അനധികൃത നിര്‍മ്മാണം മൂലം റോഡില്‍ ഇറക്കേണ്ടിവന്നു എന്നാണ് വ്യവസായി ഇതേക്കുറിച്ച് പ്രതികരിച്ചത്.
വിമാനം ഇറക്കിയതിനെ തുടര്‍ന്ന് ദേശീയ പാതയില്‍ മൂന്ന് മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഒടുവില്‍ പൊലീസ് എത്തിയാണ് ഇത് പരിഹരിച്ചത്.