വൈദ്യുതി ലൈനിന്റെ അറ്റകുറ്റപ്പണിക്കിടെ ഷോക്കടിച്ച് ലൈന്‍മാന്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 11000 വോള്‍ട്ട് വൈദ്യുതി ലൈന്‍ വൈദ്യുതി ബോര്‍ഡിലെ ജീവനക്കാരെത്തി നന്നാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ഇലക്ട്രിക് പോസ്റ്റില്‍ കയറി നിന്ന് നന്നാക്കുന്നതിനിടയില്‍ പെട്ടെന്ന് ലൈന്‍മാന് ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റതിനെ തുടര്‍ന്ന് അയാളുടെ ശരീരത്തില്‍ തീപടര്‍ന്നു പിടിച്ചു. തീപടര്‍ന്നയുടന്‍ ജീവനക്കാരന്‍ സംഭവ സ്ഥലത്തു വെച്ചു തന്നെ മരണമടഞ്ഞു. കൂടെയുണ്ടായിരുന്നയാള്‍ പോസ്റ്റില്‍ നിന്നും താഴേക്ക് എടുത്തു ചാടി. ഇയാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.