വെള്ളിപാദസരങ്ങള്‍ക്കായി കവര്‍ച്ചക്കാര്‍ സ്ത്രീയുടെ കാലുകള്‍ മുറിച്ചു കൊലപ്പെടുത്തി

Webdunia
വെള്ളി, 4 ഒക്‌ടോബര്‍ 2013 (13:41 IST)
PRO
രണ്ട് വെള്ളിപാദസരങ്ങള്‍ കവരാന്‍ അഞ്ജാതര്‍ സ്തീയുടെ കാലുകള്‍ വെട്ടിയെടുത്തു. രാജസ്ഥാനില്‍ ജയ്‌പൂരിന് സമീപം ഫാഗിയിലെ ശങ്കര്‍പുര ഗ്രാമത്തിലാണ് കവര്‍ച്ചക്കാര്‍ സ്ത്രീയുടെ രണ്ട് കാലുകളും വെട്ടിമാറ്റി കൊലപ്പെടുത്തിയിട്ട് വെള്ളി പാദസരങ്ങള്‍ തട്ടിയെടുത്തുകടന്നതെന്ന് പൊലീസ് അറിയിച്ചു.

മുറിച്ചെടുത്ത കാലുകള്‍ കവര്‍ച്ചക്കാര്‍ കൊണ്ടുപോയതിനാല്‍ കണ്ടെത്താനായിട്ടില്ല.
വനപ്രദേശത്ത് കാലികളെ മേയ്ക്കാന്‍പോയ രുഗ്മിണിദേവി (50) ക്കാണ് ദുരന്തം സംഭവിച്ചത്.

ചൊവ്വാഴ്ച വൈകിട്ടു മുതല്‍ അവരെ കാണാനില്ലായിരുന്നു.
അന്വേഷിച്ചുനടന്ന പൊലീസും നാട്ടുകാരും ബുധനാഴ്ച രാവിലെ രണ്ടുകാലുകളും മുറിച്ചുമാറ്റപ്പെട്ടനിലയിലുള്ള രക്തത്തില്‍ കുതിര്‍ന്ന രുഗ്മിണിദേവിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടാൻ പൊലീസ് വ്യാപകമായ തെരച്ചില്‍ ആരംഭിച്ചു.