വിവാഹിതരല്ലാത്ത സ്ത്രീകള്‍ ജീന്‍സ് ധരിക്കരുത്, ഫോണ്‍ ചെയ്യരുത് !

തിങ്കള്‍, 21 സെപ്‌റ്റംബര്‍ 2015 (17:14 IST)
വിവാഹിതരല്ലാത്ത സ്ത്രീകള്‍ ജീന്‍സ് ധരിക്കുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ആരെങ്കിലും ഉത്തരവിട്ടാല്‍ എന്തായിരിക്കും അവസ്ഥ? എന്തായിരിക്കും ജനങ്ങളുടെ പ്രതികരണം? എന്തായാലും, അങ്ങനെ ഒരുത്തരവ് ഉണ്ടായിരിക്കുന്നു. കേരളത്തിലല്ല, ഉത്തര്‍‌പ്രദേശില്‍.
 
ഉത്തര്‍പ്രദേശിലെ ചില ഗ്രാമങ്ങളില്‍ ജീന്‍‌സും മൊബൈല്‍ ഫോണും നിരോധിച്ചിരിക്കുന്നു. പെണ്‍കുട്ടികള്‍ ഇവ ഉപയോഗിക്കുന്നത് അഭികാമ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഇത്തരം പരിഷ്കാരങ്ങള്‍ നഗരങ്ങളില്‍ ആകാമെന്നും ഗ്രാമങ്ങളില്‍ ഇവ ഉപയോഗിച്ചാല്‍ പുറത്താക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
 
മൊബൈല്‍ ഫോണും ജീന്‍‌സും ടിഷര്‍ട്ടുമൊക്കെ പെണ്‍കുട്ടികള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു എന്നാണ് നിരോധനത്തിന് കാരണമായി പറഞ്ഞിരിക്കുന്നത്. വിവാഹിതരല്ലാത്ത പെണ്‍കുട്ടികള്‍ പുരുഷന്‍‌മാരുമായി ഫോണില്‍ സംസാരിക്കുന്നത് അക്രമങ്ങള്‍ക്ക് കാരണമാകുമെന്നും ഉത്തരവില്‍ പറയുന്നു. 
 
എന്തായാലും ഈ നിരോധനം വിവാദമായിരിക്കുകയാണ്. നിരോധനത്തിനെതിരെ വിവിധ സംഘടനകള്‍ രംഗത്തെത്തിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക