പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് വിദ്യാര്‍ഥി തൂങ്ങിമരിച്ചു. ഡൽഹി പബ്ലിക് സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യയാണ് വീടിന് സമീപത്തെ പാര്‍ക്കില്‍ തൂങ്ങിമരിച്ചത്. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്ന് വ്യക്തമാക്കിയ മിസ്റോദ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ചൊവ്വാഴ്ച്ചയാണ് ആദിത്യ വീടിന് സമീപത്തെ പാര്‍ക്കില്‍ തൂങ്ങിമരിച്ചത്. പരിശോധനയിൽ ആത്മഹത്യകുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. പരീക്ഷ ശരിയായി എഴുതാൻ കഴിയാത്തതിനെ തുടര്‍ന്ന് തോറ്റതാകാം ആത്മഹത്യയ്ക്ക് വഴിവെച്ചതെന്ന്
സ്റ്റേഷൻ ഓഫീസർ കുൻവാർ സിംഗ് മുകാട്ടി പറഞ്ഞു. വെറ്ററിനറി ഡോക്ടർ ആണ് ആദിത്യയുടെ പിതാവ്.