വിദ്യാര്‍ഥികളെ ശല്യം ചെയ്യാന്‍ ഇനി പൂവാലന്‍മാരുണ്ടാവില്ല

വ്യാഴം, 18 മെയ് 2017 (14:47 IST)
ഹരിയാനയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് വരെയുള്ള സ്‌കൂളുകള്‍ ഹയര്‍സെക്കന്‍ഡറിയാക്കി ഉയര്‍ത്തുക എന്ന ആവശ്യവുമായി നടത്തിയ സമരം അവസാനിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതോടെയാണ് കഴിഞ്ഞ എട്ട് ദിവസമായി വിദ്യാര്‍ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചത്.
 
ഗ്രാമത്തില്‍ ആകെയുള്ള ഒരേയൊരു സര്‍ക്കാര്‍ സ്‌കൂള്‍ പത്താം ക്ലാസുവരയാണ്. തുടര്‍ വിദ്യാഭ്യാസത്തിന് അടുത്ത ഗ്രാമത്തിലെ സ്‌കൂള്‍ മാത്രമാണ് കുട്ടികള്‍ക്ക് ആശ്രയിച്ചിരുന്നത്. എന്നാല്‍ പൂവാലന്മാരുടെ ശല്യവൂ അവഹേളനവും ഇവിടുത്തെ കുട്ടികള്‍ അനുഭവിച്ചിരുന്ന ഒരു പ്രശനമാണ്. പൂവലന്‍‌മാരുടെ ഈ ശല്യം കാരണം ഉപരിപഠനമെന്ന ആഗ്രഹം പോലും പല കുട്ടികളും ഉപേക്ഷിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക