വിദേശ വനിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമം

Webdunia
ബുധന്‍, 2 ഏപ്രില്‍ 2014 (13:39 IST)
PRO
PRO
വിദേശ വനിതയെ മാനഭംഗപ്പെടുത്താന്‍ ശ്രമം. അലിബാഗിലെ കഷിദ് ബീച്ചിലാണ് ഇറ്റാലിയന്‍ യുവതിയെ രണ്ടംഗ സംഘം മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്. ബീച്ചിലൂടെ നടക്കവെ രണ്ട് യുവാക്കള്‍ യുവതിയെ ആക്രമിക്കുകയായിരുന്നു.

ഇവര്‍ കടന്നു പിടിക്കുകയും വാപൊത്തിപിടിച്ച് വിവസ്ത്രയാക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ബഹളം വെയ്ക്കുകയും സംഘത്തെ തള്ളിമാറ്റി യുവതി ഓടിരക്ഷപെടുകയായിരുന്നു. ഇന്നലെയാണ് യുവതി ഇറ്റാലിയന്‍ കോണ്‍സുലേറ്റിലും പൊലീസിലും പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്തു. സമീപവാസികളുടെ സഹായത്തൊടെ യുവതി മുംബൈയിലേക്ക് മടങ്ങി.