വിദഗ്‌ധ ചികിത്സക്കായി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയെ ആശുപത്രിയിലേക്ക് മാറ്റി. ബാംഗ്ലൂരിലെ മണിപ്പാല്‍ ആശുപത്രിയിലേക്കാണ് മദനിയെ മാറ്റിയത്. സുപ്രീംകോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ചികിത്സക്കായി മദനിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
നേരത്തെ മദനിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ അലംഭാവം കാണിക്കുന്നുവെന്നാരോപിച്ച് മദനിയുടെ അഭിഭാഷകന്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മാസം സുപ്രീംകോടതിയുടെ തന്നെ നിര്‍ദേശത്തെ തുടര്‍ന്ന് കണ്ണ് ശസ്ത്രക്രിയക്ക് ഡോ അഗര്‍വാള്‍സ് കണ്ണാശുപത്രിയില്‍ മദനിയെ പ്രവേശിപ്പിച്ചിരുന്നു.
എന്നാല്‍ പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതിനാല്‍ കണ്ണ് ശസ്ത്രക്രിയ നടത്താന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്ന് മദനിയെ ജയിലിലേക്ക് മടക്കി കൊണ്ട് വരുകയായിരുന്നു.