ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സ്ത്രീകളേയും ശിക്ഷിക്കണമെന്ന് എസ്പി നേതാവ്

വെള്ളി, 11 ഏപ്രില്‍ 2014 (16:49 IST)
PRO
PRO
കഴിഞ്ഞ ദിവസം സമജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലയം സിങ് യാദവ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ അലയൊലികള്‍ കെട്ടടങ്ങും മുമ്പെ പര്‍ട്ടിയുടെ മഹാരാഷ്ട്രാ ഘടകം അധ്യക്ഷന്‍ അബു ആസ്മി അടുത്ത വിവാദ പരാമര്‍ശത്തിനു തിരികൊളുത്തി.

ആണ്‍‌കുട്ടികള്‍ വികൃതികാണിച്ചാല്‍ അവരെ തൂക്കിക്കൊല്ലാന്‍ പാടില്ലെന്നും ഇത്തരം നിയമങ്ങള്‍ മാറ്റുമെന്നും മുലായം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം രാജ്യവ്യാപകമായി സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടായി. ദേശീയ വനിത കമ്മീഷന്‍ മുലായത്തിന് നോട്ടിസ് അയക്കുകയും ചെയ്തിരുന്നു.

ഇതിന്റെ പ്രതികരണങ്ങള്‍ നടക്കുന്നതിനിടെയാണ് അബു ആസ്മിയുടെ പ്രതാവന പുറത്തു വന്നത്. ബലത്സംഗം എന്നത് ശിക്ഷാര്‍ഹമയ കുറ്റമാണ്. ഇസ്ലാം മതത്തില്‍ ഇതിന് വധശിക്ഷയാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ സ്ത്രീ കുറ്റകാരിയാണെങ്കിലും ഇവിടെ ശിക്ഷിക്കപ്പെടുന്നത് ആണുങ്ങള്‍ മാത്രമാണ്. ഒരു മറാത്തി പത്രത്തിനോടാണ് ആസമി ഇങ്ങനെ പറഞ്ഞത്.

വിവാഹിതയൊ അവിവാഹിതയൊ ആയ ഒരു സ്ത്രീ അന്യ പുരുഷനോടൊത്ത് ഇത്തരം സാഹചര്യത്തില്‍ കാണപ്പെടുകയാണെങ്കില്‍ അത് അവളുടെ സമ്മതത്തോടെയല്ലെങ്കിലും അവളേയും തൂക്കിക്കൊല്ലണമെന്ന പ്രസ്താവനയാണ് ഇതില്‍ ഏറ്റവും വിവാദമായത്.

എന്നാല്‍ മുംബൈ നോര്‍ത്ത് സെണ്ട്രലില്‍ മത്സരിക്കുന്ന ആസ്മിയുടെ മകന്‍ ഫര്‍ഹാന്‍ ആസ് തന്റെ പിതവിന്റെയും പാര്‍ട്ടി നേതാവ് മുലായത്തിന്റെയും പ്രസ്തവന തള്ളിക്കളഞ്ഞു.

ബലത്സംഗം ചെയ്യുന്നവരെ ഒന്നല്ല കഴിയുമെങ്കില്‍ നൂറുതവണ തൂക്കിക്കൊല്ലണാമെന്നാണ് തന്റെ അഭിപ്രായമെന്നാണ് ഫര്‍ഹാന്‍ പറയുന്നത്. എനിക്ക് അഞ്ച് സഹോദരിമാരുണ്ട്. കുടും‌ബത്തിലെ ആരും അച്ഛന്റെ അഭിപ്രായത്തോട് യോജിക്കുമെന്ന് കരുതുന്നില്ലെന്നും ഫര്‍ഹാന്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക