കേന്ദ്ര റയില്‍വെ മന്ത്രി ലാലു പ്രസാദ് യാദവ് ശനിയാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. പുതുതായി രൂപം കൊണ്ട സരണ്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ് ലാലു ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.
എല്‍ജെപി നേതാവ് റാം വിലാസ് പാസ്വാനോടൊപ്പം എത്തിയാണ് ലാലു നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
മണ്ഡല അതിര്‍ത്തി പുനര്‍ നിര്‍ണയത്തിനു മുമ്പ് ഛപ്ര എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മണ്ഡലത്തില്‍ നിന്ന് ലാലു നേരത്തെ 1977, 1989, 2004 എന്നീ വര്‍ഷങ്ങളില്‍ പാര്‍ലമെന്റില്‍ എത്തിയിട്ടുണ്ട്.
2004 ല്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയെ 60,423 വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ഇത്തവണയും ലാലു-റൂഡി ഏറ്റുമുട്ടലാണ് നടക്കുന്നത്.
സരണിനു പുറമെ പാടലീപുത്ര സീറ്റില്‍ നിന്നും ലാലു ഇത്തവണ മത്സരിക്കുന്നുണ്ട്.