റെയില്‍വെ സിബലിനും നിയമവകുപ്പ് ജോഷിക്കും

Webdunia
ശനി, 11 മെയ് 2013 (17:01 IST)
PTI
കപില്‍ സിബലിന് നിയമവകുപ്പിന്റെയും സി പി ജോഷിക്ക് റെയില്‍വെ വകുപ്പിന്റെയും അധികച്ചുമതല നല്‍കാന്‍ കേന്ദ്രമന്ത്രിസഭയില്‍ തീരുമാനം. പവന്‍കുമാര്‍ ബന്‍സലിനേയും അശ്വിനികുമാറിനേയും കേന്ദ്രമന്ത്രിസഭയില്‍ നിന്നു പുറത്താക്കിയ സാഹചര്യത്തിലാണ് കപിലിനും ജോഷിക്കും പുതിയ ചുമതല നല്കിയത്.

നിലവില്‍ ഉപരിതല ഗതാഗത വകുപ്പിന്റെയും ഹൈവകളുടെയും ചുമതലയുള്ള മന്ത്രിയാണ്‌ രാജസ്ഥാനില്‍ നിന്നുളള സി പി ജോഷി. വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രിയാണ്‌ കപില്‍ സിബല്‍.

ബന്‍സലിന്റെയും അശ്വിനികുമാറിന്റെയും രാജി പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗ് ആവശ്യപ്പെട്ടു വാങ്ങുകയായിരുന്നു. വെള്ളിയാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ഡോ മന്‍മോഹന്‍സിംഗിന്റെ ഔദ്യോഗികവസതിയില്‍ വച്ചു നടന്ന ചര്‍ച്ചയാ‍ണ് മന്ത്രിമാരുടെ രാജി നിര്‍ബന്ധിച്ചു വാങ്ങാന്‍ വഴിവച്ചത്.

വെള്ളിയാഴ്ച രാത്രി തന്നെ മന്ത്രിമാര്‍ രാജിക്കത്ത് നല്‍കിയിരുന്നു. കോടികളുടെ കൈക്കൂലിക്കേസില്‍ ബന്‍സലിനും കല്‍ക്കരിപ്പാടം ഇടപാടില്‍ സിബിഐ റിപ്പോര്‍ട്ട് തിരുത്തിയതുമായി ബന്ധപ്പെട്ടാണ് നിയമമന്ത്രിയായ അശ്വനികുമാറിനും സ്ഥാനം തെറിച്ചത്.