രാ‍ഷ്ട്രപതി തെരഞ്ഞെടുപ്പ്: സാംഗ്മ പിന്മാറണമെന്ന് എന്‍സിപി

Webdunia
ശനി, 16 ജൂണ്‍ 2012 (16:36 IST)
PRO
PRO
രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് മുന്‍ ലോക്സഭാ സ്പീക്കര്‍ പിഎ സാംഗ്മയോട് എന്‍സിപി ആവശ്യപ്പെട്ടു. എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ ആണ് സാംഗ്മയോട് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

യുപിഎ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിയെ പിന്തുണയ്ക്കാന്‍ എന്‍ സി പി തീരുമാനിച്ച സാഹചര്യത്തിലാണ് സാംഗ്മയോട് പിന്മാറാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സാംഗ്മ ഇപ്പോഴും. ഗോത്രവര്‍ഗ സ്ഥാനാര്‍ഥിയായാണ് താന്‍ മത്സരിക്കുന്നതെന്നും തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, ഒറീസ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് എന്നിവര്‍ തന്നെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.