രാഹുല്‍ ഗാന്ധി ചട്ടം ലംഘിച്ചു

Webdunia
ശനി, 10 മെയ് 2014 (09:07 IST)
രാഹുല്‍ ഗാന്ധി ചട്ടം ലംഘിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ബിജെപി അധികാരത്തില്‍ വന്നാല്‍ 22000 ആളുകള്‍ കൊല്ലപ്പെടുമെന്ന കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്‌താവന പ്രഥമദൃഷ്‌ട്യാ തെരഞ്ഞെടുപ്പ് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ രാഹുലിന്‌ നോട്ടീസ്‌ നല്‍കി. മേയ്‌ 12ന്‌ മുമ്പ്‌ മറുപടി നല്‍കണമെന്ന്‌ രാഹുലിനു നല്‍കിയ നോട്ടീസില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആവശ്യപ്പെട്ടു.
 
അന്നു പതിനൊന്നു മണിക്കു മുമ്പ്‌ മറുപടി നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പരാമശങ്ങള്‍ക്കു നില്‍ക്കാതെ തുടര്‍നടപടികളെടുക്കുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി. മേയ്‌ ഒന്നിന്‌ ഹിമാചല്‍പ്രദേശിലെ സോളനിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ്‌ രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്‌.
 
രാഹുലിന്റെ പരാമര്‍ശത്തിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുകയും രാഹുലിന്റെ പ്രസംഗത്തിന്റെ സിഡിയും പത്രവാര്‍ത്തകളും തെളിവായി ഹാജരാക്കിയിരുന്നു.